The nameless relationship

Title: The nameless relationship
Author : Preeti shenoy
There are two types of relationships in our society. The first one is legitimate ones, the ones we can define because they are approved. Fiance-fiancee, husband – wife, boyfriend – girlfriend, etc. And the second one is hidden, it is non defined. This book talks about second types of relationships.
Dhiraj and Lithika are the main characters in this short story. Both are in an affair too
I realy like the concept of this story. Some of relationship which we are not telling anyone. This book is not like a typical romantic fiction. The title talks about everything. Very interesting short story. Highly recommended for short lovers.
Go and read😊

Book Review

പുസ്തകം : സ്വർണ്ണം
ഗ്രന്ഥകർത്താവ് : മെഴുവേലി ബാപ്പുജി

കർണ്ണാടകയിലെ കോളർ സ്വർണ്ണഖനിയിലെ ഒരു ജീവനക്കാരനാണ് നാഗരാജൻ. നാട്ടിൽ നിന്നും അദ്ദേഹത്തിന്റെ സഹോദരി പുത്രിയായ വിശ്വജാല വന്നെത്തുന്നു. ആ സമയത്ത് കോളറിൽ ഒരു കൊലപാതകം നടക്കുന്നു. കോളർ അടക്കി ഭരിക്കുന്ന തിക്കമ്മ എന്ന സ്ത്രീയുടെ മകനാണ് കൊല്ലപ്പെട്ടത്. വിശ്വജാലയ്ക്ക് പിന്നിൽ ഒരു ദുരൂഹത ഒളിഞ്ഞു കിടക്കുന്നു. പിന്നീട് നാഗരാജനും കുടുംബത്തിനും ചില സാമ്പത്തിക പ്രേശ്നങ്ങൾ ഉണ്ടാവുന്നു. അതിജീവനത്തിനു വേണ്ടി അവർ നാടുവിടാൻ തീരുമാനിക്കുന്നു. എന്നാൽ ശത്രുക്കൾ പിന്നാലെഎത്തുന്നു. രക്ഷകനായി നാഗരാജന്റെ മകൻ കാളിചരനും എത്തുന്നു.

  • അഡ്വെഞ്ചർ റേസിൽ ഹരം മൂത്ത് നടക്കുന്ന മുൻ കോപിയാണ് കാളി. കാളിക്കൊപ്പം അവന്റ സഹായി മണിക്കുട്ടനുമുണ്ട്. എന്നാൽ കോളറിൽ എത്തുന്നതോടെ അവരുടെ ജീവിതം മാറി മറയുന്നു. അതോടൊപ്പം തന്നെ അപ്രതീക്ഷിതമായ തിരിച്ചടികളും അവർക്ക് നേരിടേണ്ടി വരുന്നു.
  • കർണ്ണാടക സ്വർണ്ണഖനി എന്ന് വായിച്ചപ്പോൾ കെജിഎഫ് എന്ന സിനിമ യാണ് ആദ്യമായി മനസ്സിലേക്ക് വന്നത്. കെജിഎഫ് സ്വർണ്ണ ഖനിയെക്കുറിച്ച് നോവലിൽ പരാമർശിക്കുന്നുണ്ട്.

എനിക്ക് പോർചെവിയൻ, വാസുകി, ചീത്ത എന്ന പട്ടി എന്നി കഥാപാ ത്രങ്ങളെ വല്ലാതെ ഇഷ്ടപ്പെട്ടു.

*ഉദ്വേഗവും സാഹസികതയും നിറഞ്ഞ ഒരു വായനാഭവമാണ് എനിക്ക് ലഭിച്ചത്.

Book Review

പുസ്തകം : നൃത്തം
ഗ്രന്ഥകർത്താവ് : എം. മുകുന്ദൻ

എം മുകുന്ദന്റെ ആദ്യത്തെ സൈബർ നോവലാണ് നൃത്തം. നിരന്തരം മേൽവിലാസം മാറിക്കൊണ്ടിരിക്കുന്ന ശ്രീധരന് തന്റെ 48ആം വയസ്സിൽ ഭൂമിയിൽ എവിടെപ്പോയാലും മാറ്റമില്ലാത്ത ഒരു വിലാസം ഉണ്ടായി sheedhartp@hotmail.com.

ആദ്യമായി കമ്പ്യൂട്ടറുമായി കൂട്ടുകൂടുകയും സൈബർ ലോകത്ത് കൂടി പറന്നു നടക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ ശ്രീധരന് അഗ്നി എന്നയാളിൽ നിന്നും ഒരു സന്ദേശം ലഭിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറഞ്ഞാണ് അഗ്നി മെസ്സേജ് ആരംഭിക്കുന്നത്. ജംഗ് മെയിൽ കൊണ്ട് പൊറുതി മുട്ടിയിരുന്ന ശ്രീധരൻ അഗ്നിക്ക് മറുപടി നൽകുന്നു. തുടർന്ന് അഗ്നി തന്റെ ഇമെയിലിലൂടെ തന്റെ കഥ ശ്രീധരനോട് പറയുന്നു. ഒരു തുടർക്കഥ പോലെ ഇടയ്ക്ക് അഗ്നി തന്റെ കഥ നിർത്തുകയും പിന്നീട് ആരംഭിക്കുകയും ചെയ്യുന്നു.
ആകാംഷയും കൗതുകവും ഒരുപോലെ ജനിപ്പിക്കുന്ന ഒരു നോവൽ ആണ് നൃത്തം. അഗ്നി ആരാണ്? എന്താണ്?? അഗ്നിയുടെ കഥയിലെ ബാലകൃഷ്ണനും രാജിക്കും എന്ത് സംഭവിച്ചു?. ഇതൊക്കെയാണ് എന്നെ നോവൽ വായിക്കുവാൻ പ്രേരിപ്പിച്ച ഘടകങ്ങൾ.
യൂറോപ്പിലെ നൃത്തകമ്പനികൾ, അവരുടെ ജീവിതരീതികൾ, ജീവിതത്തോടുള്ള അവരുടെ കാഴ്ചപ്പാടുകൾ, എന്നിവ വളരെ കൃത്യമായി വരച്ച് കാണിക്കുന്നുണ്ട്.
ഇന്നത്തെ ഓൺലൈൻ ഫ്രണ്ട്‌സ്, പ്രണയം, കാമം, എന്നിവയെ ശക്തമായി തന്നെ നോവലിസ്റ്റ് വിമർശിക്കുന്നു.

Create your website at WordPress.com
Get started